യു.ഡി.എഫ് വെളിയങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഷാഫി പറമ്പിൽ എം.പി.യെ ആക്രമിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്യുക, നജീബ് കാന്തപുരം എം.എൽ.എ.യെ ബോഡി ഷേമിങ് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ് വെളിയങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യു.ഡി.എഫ് വെളിയങ്കോട് മേഖല കമ്മിറ്റിയാണ് വെളിയങ്കോട് അങ്ങാടിയിൽ പ്രതിഷേധ പരിപാടി നടത്തിയത്. ഷാഫി പറമ്പിലിനോടുള്ള പോലീസ് അതിക്രമത്തിലും, നജീബ് കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിലും പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനം.
യു.ഡി.എഫ് വെളിയങ്കോട് മേഖല ചെയർമാൻ യൂസഫ് ഷാജി, കൺവീനർ ടി.പി. മുഹമ്മദ്, കെ.കെ ബീരാൻ കുട്ടി, ടി.പി കേരളീയൻ, എം.ടി. കബീർ, പി.വി. മുഹമ്മദ്, ശബരീഷ് കുമാർ, ഷഫീക് വി.പി, തൗഫീഖ് തണ്ണിതുറ തുടങ്ങിയവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments