മാറഞ്ചേരി പഞ്ചായത്തിലെ കേരളോത്സവം പ്രഹസനമാക്കരുത് : കോൺഗ്രസ്.
മാറഞ്ചേരി പഞ്ചായത്തിലെ കേരളോത്സവം പ്രഹസനമാക്കി നടത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പഞ്ചായത്തിലെ യുവജനങ്ങളോട് കാട്ടുന്ന അനീതിയാണെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇന്ന് അത് ലെറ്റിക്സ് മത്സരത്തിനായി എത്തിയ കുട്ടികൾക്ക് ഓടാൻ ട്രാക്ക് ഇല്ലാത്ത അവസ്ഥയിലായിരുന്നു.വളരെ ചെറുതും പരിക്ക് പറ്റാൻ സാധ്യത ഉള്ളതുമായ സ്ഥലത്ത് ഇത് നടത്തിയാൽ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കിയ സ്ഥലത്ത് എത്തിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. നൂറുദ്ധീൻ പരാതി അറിയിച്ചതിനെ തുടർന്ന് ഇന്നത്തെ മത്സരം മാറ്റി. ആർട്സിലായാലും ഒരു ചടങ്ങ് നടത്തുന്ന രീതിയിലാണ് മാറഞ്ചേരി പഞ്ചായത്തിലെ കേരളോത്സവം നടക്കുന്നതെന്നും ഇതിനു പിന്നിലെ അഴിമതി അന്വഷിക്കണമെന്നും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments