സി.പി. മമ്മിക്കുട്ടി മാസ്റ്റർ അനുസ്മരണം: അഞ്ചാം ഓർമ്മദിനം ആചരിച്ചു
അയിരൂരിന്റെ വഴികാട്ടിയും, വെളിച്ചവും, ജനകീയ ജനപ്രതിനിധിയും, മാതൃകാ അധ്യാപകനും, സി.പി.ഐ. നേതാവുമായിരുന്ന സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ അഞ്ചാം ഓർമ്മദിനം ആചരിച്ചു. അയിരൂർ നോർത്ത്, സൗത്ത് ബ്രാഞ്ചുകൾ സംയുക്തമായാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
അയിരൂർ സൗത്തിൽ വാസു, സുന്ദരൻ എന്നിവരും, നോർത്തിൽ സക്കീർ, അബൂബക്കർ എന്നിവരും സംയുക്തമായി പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പ്രഭാത വേദി പരിപാടിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി തുടങ്ങിയവർ നേതൃത്വം നൽകി.
നാടിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി സി.പി. മമ്മിക്കുട്ടി മാസ്റ്റർ നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു. ഒക്ടോബർ 2-നാണ് സി.പി. മമ്മിക്കുട്ടി മാഷ് ദിനമായി ആചരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments