സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണം: മുഹമ്മദ് അൽത്താഫ് ദേശീയ മത്സരത്തിൽ കേരള ടീമിനൊപ്പം
ഒളിമ്പിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് നടന്നുവന്ന കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ സ്വർണമെഡൽ നേടി മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി എരമംഗലം വിന്നർ സ്പോർട്സ് സെൻ്ററിലെ മുഹമ്മദ് അൽത്താഫ്. ഈ ഉജ്ജ്വല നേട്ടത്തോടെ അൽത്താഫ് മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരള ടീമിനെ പ്രതിനിധീകരിക്കും.
സംസ്ഥാന തല മത്സരങ്ങളിൽ മുൻ വർഷങ്ങളിലും ചാമ്പ്യനായിട്ടുള്ള മുഹമ്മദ് അൽത്താഫ് ഏതാനും വർഷങ്ങളായി വിന്നർ സ്പോർട്സ് സെൻ്ററിലാണ് പരിശീലനം നടത്തുന്നത്. കൂടാതെ, സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിലും താരം ജേതാവായിരുന്നു. നിരവധി തവണ ജില്ലാ, സംസ്ഥാന, യൂണിവേഴ്സിറ്റി തല കരാട്ടെ മത്സരങ്ങളിൽ ചാമ്പ്യനായ മുഹമ്മത് അസ്‌ലം ഇദ്ദേഹത്തിന്റെ സഹോദരനാണ്.
പ്രവാസിയായ തറയിൽ അലി (ബൂഫിയ), ഹസീന ദമ്പതികളുടെ മകനായ മുഹമ്മദ് അൽത്താഫ് മൂകുതല പി.സി.എൻ.ജി. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.
മലപ്പുറം ജില്ല കരാട്ടെയിൽ ഒന്നാമത്
ആകെ 12 വിഭാഗങ്ങളിലായി നടന്ന ആൺകുട്ടികളുടെ കരാട്ടെ മത്സരത്തിൽ നാല് സ്വർണ്ണവും, ഒരു വെങ്കലവും അടക്കം അഞ്ച് മെഡലുകൾ സ്വന്തമാക്കി വിന്നർ സ്പോർട്സ് സെൻ്റർ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ സ്ഥാപനമായി മാറി. ഈ മെഡലുകളുടെ മികവിൽ കരാട്ടെ വിഭാഗത്തിൽ മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments