ആർജെഡി പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരികയാണെന്ന് ആർജെഡി ജില്ലാ പ്രസിഡൻ്റ് അഡ്വ: എം. ജനാർദ്ദനനൻ അഭിപ്രായപ്പെട്ടു.
ആർജെഡി പൊന്നാനി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ കൗൺസിൽ അംഗം കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിൽ മികച്ച വിജയം നേടിയ പാർട്ടി പ്രവർത്തകരുടെ കുട്ടികൾക്ക് "പ്രതിഭാദരം " എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു. ടി.ബി.സമീർ, കെ.എം. ഭുവനേഷ് കുമാർ, മുഹമ്മദാലി അയിരൂർ, എം.കെ നിസാർ, ടി.കെ. സുരേഷ്, എം.എം ബദറുദ്ദീൻ, എം.പി. യൂസഫ്, ജയൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു.
ടി ഷാനവാസ് സ്വാഗതവും യു.എം ലത്തീഫ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments