എ.ടി. അലി മാറഞ്ചേരി രചിച്ച "ജീവിത യാത്ര" യുടെ കവർ പ്രകാശനം നടന്നു
എഴുത്തുകാരൻ എ.ടി. അലി മാറഞ്ചേരി രചിച്ച രണ്ടാമത്തെ പുസ്തകമായ "മാറഞ്ചേരിയിൽ നിന്ന് അബൂദാമ്പിയിലേക് ഒരു ജീവിത യാത്ര" യുടെ കവർ പ്രകാശനം മാറഞ്ചേരിയിൽ നടന്നു. റെഡ് പവർ ആർക്കേഡിൽ നടന്ന ചടങ്ങ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പുസ്തകത്തിൻ്റെ കവർ പ്രകാശനം കലാകാരൻ റഹ്മാൻ പോക്കർ എ. അബ്ദുൾ ലത്തീഫിന് നൽകി നിർവ്വഹിച്ചു. ഏ.കെ. അലി, പി.ടി. അജയ് മോഹൻ, ഷാജി കാളിയത്ത്, രുദ്രൻ വാരിയത്ത്, പ്രൊഫ. ചന്ദ്രാഹസൻ, നാസർ മാസ്റ്റർ, ഇ.ഹൈദറലി മാസ്റ്റർ, എ.മുഹമ്മദ് മാറഞ്ചേരി, വാനിയ അലി എന്നിവർ പ്രസംഗിച്ചു. എം.ടി. നജീബ് ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥകാരൻ ഏ.ടി. അലി സ്വാഗതവും വി.കെ. ഷിഹാബ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments