ദുരിതം വിതച്ചു തുലാമഴ; അയിരൂർ കുട്ടാടം പാടത്ത് നെൽകൃഷി വെള്ളത്തിൽ മുങ്ങി
അപ്രതീക്ഷിതമായി പെയ്ത തുലാമഴ പെരുമ്പടപ്പ് അയിരൂർ കാട്ടാടം പാടത്തെ കർഷകരെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞദിവസം പെയ്ത മഴയിൽ 40 ഏക്കർ വരുന്ന നെൽകൃഷി വെള്ളത്തിൽ മുങ്ങി. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാവുമെന്നാണ് കർഷകർ പറയുന്നത്. ഞാറ് പറിച്ചു നടീൽ പുരോഗമിക്കുന്നതിനിടെയെത്തിയ മഴയിൽ പലയിടത്തും ഞാറ് ഒലിച്ചു പോയി. പറിച്ചു നടാൻ ബാക്കിയുള്ള ഞാറ്റടിയും വെള്ളത്തിൽ നശിക്കുകയാണ്. കളം ഒരുക്കൽ മുതൽ നടീൽ വരെ ഇതിനോടകം ലക്ഷങ്ങളാണ് കർഷകർ വിത്തും വളവും ചെലവഴിച്ചത്. ഈ നഷ്ടം നികത്തി കൃഷി വീണ്ടും ആരംഭിക്കുക എന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
വെള്ളക്കെട്ട് ഇപ്പോഴും പൂർണമായി ഒഴിഞ്ഞുപോകാത്തതിനാൽ പല കർഷകർക്കും വിള നാശനഷ്ടം തിട്ടപ്പെടുത്താൻ പോലും കഴിഞ്ഞിട്ടില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. നഷ്ടപ്പെട്ട കൃഷിക്ക് പകരം വീണ്ടും കൃഷിയിറക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments