Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.


പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു

പൊന്നാനിയിൽ പൊടി മില്ലിൽ ജോലിക്കാരനായ രായിൻ വീട്ടിൽ ഷംസു 51 വയസ്സ് ആണ് തൻ്റെ പൊടി മില്ലിലേക്ക് ആളില്ലാത്ത നേരത്ത് ബാലികയെ വിളിച്ച് കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയും വീട്ടുകാരും പരാതിപ്പെട്ടതിനെ തുടർന്ന് വിവരം അറിഞ്ഞ് ഒളിവിൽ പോയ ഷംസു 20 ദിവസത്തോളം നാഗൂർ, ഏർവാടി , മുത്തു പേട്ട,ദാർഗങ്ങളിലും പരിസരത്തുമായി താമസിച്ച് വരികയായിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്ന പ്രതിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും സംസ്ഥാനത്തിന് പുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ആണ് തമിഴ്നാട്ടിലെ നാഗ പട്ടണത്ത് നാഗൂർ ദർഗയിൽ ഇയാള് താമസിച്ച് വരുന്നതായി വിവരം ലഭിക്കുന്നത്.

പൊന്നാനി പോലിസ് നാഗൂരിൽ എത്തി നാഗപട്ടണം ജില്ലാ സ്പെഷ്യൽ പോലീസ് ടീമുമായി ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.പൊന്നാനി പൊലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി, എ എസ്ഐ വർഗീസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്,നാസർ, പ്രശാന്ത് കുമാർ എസ് എന്നിവരടങ്ങുന്ന സംഘം ആണ് ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തത്.പ്രതി ഷംസുവിന് 10 വർഷം മുമ്പ് സമാനമായ മറ്റൊരു കേസിലും പ്രതിയായിട്ടുണ്ട്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments