പൊന്നാനിയിൽ ഇടി വള കൊണ്ട് ഇടിച്ച് പല്ല് പോയ സംഭവം.മൂന്ന് പ്രതികൾ അറസ്റ്റിൽ
പൊന്നാനി ഫയർ സ്റ്റേഷനു സമീപത്ത് വെച്ച് ആൾ കോളേജ് ഇലക്ഷൻ്റെ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ പ്രകോപിതരായ യുവാക്കൾ സംഘം ചേർന്ന് ആളുമാറി പൊന്നാനി കുറിയമാക്കാനാകത്ത് ജുനൈദ് എന്ന യുവാവിനെ മർദ്ദിക്കുകയും കൈവശം ഉണ്ടായിരുന്ന ഇരുമ്പ് വള കൊണ്ട് മുഖത്ത് ഇടിച്ചത്തിൽ മുൻ വശത്തെ പല്ല് തെറിച്ച് പോവുകയും ചെയ്തിരുന്നു.ഈ സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ പൊന്നാനി നഴ്സിങ് ഹോമിന് അടുത്ത് ഉള്ള രായിൻ വീട്ടിൽ നായിഫ് 22 വയസ്സ് , മീന്തെരുവ് കമ്മാലിക്കാനകത് അൽ അമീൻ 21 വയസ്സ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തീരുന്നു.
മൂന്നാം പ്രതി മീൻ തെരുവ് മദാറിൻ്റെ അപ്പൂസ് എന്ന് വിളിക്കുന്ന അഫ്സൽ 22 വയസ്സ് മറ്റ് പ്രതികളെ പിടികൂടിയ വിവരം മനസ്സിലാക്കി ഒളിവിൽ പോയിരുന്നു.തുടരന്വേഷണത്തിൽ അഫ്സലിനെ ഭാരതപ്പുഴയുടെ തീരത്ത് ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെ പൊന്നാനി പോലീസ് പിടികൂടി.
ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പൊലീസ് ഇൻസ്പെക്ടർ അഷറഫ് എസ്, എസ്ഐ ബിബിൻ സി വി,ഷാജിമോൻ, എഎസ്ഐ, എലിസബത്ത് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെം ജെറോം, സുരേഷ്, നാസർ, പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments