മടയപ്പറമ്പിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന പി പി ബിരാൻകുട്ടി മാസ്റ്റർ സ്മാരക അംഗൻവാടിക്ക് തുടക്കം
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് നാലാം വാർഡിൽ മടയപ്പറമ്പിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്ത് 91ആം നമ്പർ സ: പി പി ബീരാൻകുട്ടി മാസ്റ്റർ സ്മാരക അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *എ കെ സുബൈർ* നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ, മടയ പറമ്പിൽ കുടുംബാംഗങ്ങളായ പി പി മുഹമ്മദ് കുട്ടി, പി പി ഹനീഫ, എം അഷ്‌റഫ്, പൊതുപ്രവർത്തകരായ സുനിൽ കാരാട്ട്, ടി കെ ഫസലുറഹ്മാൻ,കെ എം കൃഷ്ണകുമാർ, പ്രബിത പുല്ലുണീ, മടയപ്പറമ്പിൽ ഷാഫി, ടി കെ മനോജ് , രുദ്രൻ വാരിയത്ത്, സിമാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു വാർഡ് മെമ്പർ റസ്‌ലത് സ്വാഗതവും നേഴ്സറി ടീച്ചർ ഷൈലജ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments