നടുവട്ടം നാഷണൽ ഐടിഐയിൽ സർട്ടിഫിക്കറ്റ് വിതരണവും അനുമോദിക്കൽ ചടങ്ങും നടന്നു
നടുവട്ടം നാഷണൽ ഐടിഐയിൽ അഖിലേന്ത്യ എൻ.സി.വി.ടി ട്രേഡ് ടെസ്റ്റ് പാസ്സ് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടന്നു
എടപ്പാൾ: അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് വിജയികളെ അനുമോദിക്കാനും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനും വേണ്ടി അഖിലേന്ത്യാ തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ 4ന് കോൺവെക്കേഷൻ സെറിമണി ഇന്ത്യ ഒട്ടാകെ നടത്തത്തിന്റെ ഭാഗമായി നാഷണൽ ഐടിഐയിൽ നിന്ന് 2024- 25 അധ്യായന വർഷത്തെ അഖിലേന്ത്യ എൻ സി വി ടി ട്രേഡ് ടെസ്റ്റ് പാസ്സ് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം, എൻസിവിടി, കെജിസിഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ എന്നിവ നടത്തി. ഈ പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക രംഗത്ത് ലോകം അതിവേഗം അനുദിനം വളരുന്ന സാഹചര്യത്തിലും സാങ്കേതിക മേഖലയിൽ ലോകത്ത് തൊഴിലവസരം ധാരാളമാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പ്രസ്താവിച്ചു.
നടുവട്ടം നാഷണൽ ഐടിഐ യിലെ കോൺവെക്കേഷൻ ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം ഊന്നി പറഞ്ഞത്. നേരത്തെ മലപ്പുറം ജില്ലയിൽ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ഇത്തരക്കാർക്ക് വേണ്ടിയുള്ള രണ്ട് തൊഴിൽമേളകൾ സംഘടിപ്പിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. ഐ.ടി.ഐ. പ്രിൻസിപ്പൽ അർജുൻ അധ്യക്ഷനായ ചടങ്ങിൽ, ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ വട്ടകുളം പഞ്ചായത്ത് പ്രസിഡണ്ട് എം എ.നജീബ് വിതരണം ചെയ്തു. ശ്രീ ഇബ്രാഹിം മൂതൂർ, കെ കെ ശ്രീനിവാസൻ , ഗോപകുമാർ, ലിസിയ , എന്നിവർ സംസാരിച്ചു.
അതോടൊപ്പം പുതുതായി അഡ്മിഷൻ എടുത്ത ട്രെയിനുകൾക്കും , വിജയികൾക്കും അവരുടെ പഠന, ജോലി ,ജീവിത മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും ഊർജ്ജത്തോടെയും മുന്നോട്ടു പോകാൻ ശ്രീ അഷ്റഫ് രാങ്ങാട്ടൂർ നേതൃത്വം നൽകുന്ന മോട്ടിവേഷൻ ക്ലാസ് "ബൂസ്റ്റ് ദ കോൺഫിഡൻസ്" പ്രോഗ്രാമും നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments