Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഐ.ബി.എം. എജു ഫൗണ്ടേഷൻ: പുരസ്കാരങ്ങൾ സമ്മാനിച്ചു


ഐ.ബി.എം. എജു ഫൗണ്ടേഷൻ: പുരസ്കാരങ്ങൾ സമ്മാനിച്ചു


വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഐ .ബി . എം. എജു ഫൗണ്ടേഷൻ്റെ പുരസ്കാരങ്ങൾ സമ്മാനിച്ചു. മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഐ.ബി.എം. എജു ഫൗണ്ടേഷൻ ചെയർമാൻ യു.എം. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി ഗവ സ്കൂളിൻ്റെ സമഗ്ര പുരോഗതിക്ക് അക്ഷീണം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ സി.വി. ഇബ്രാഹിം മാസ്റ്റർ ക്രിയേറ്റീവ് ടീച്ചർ അവാർഡ് ഏറ്റ് വാങ്ങി. പൊന്നാനിയുടെ ഉറവ വറ്റാത്ത ചരിത്ര സ്രോതസ്സുകൾ തേടിയലഞ്ഞ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ക്രിയേറ്റീവ് ഹിസ്റ്റോറിയൻ പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന ലത്തീഫ് കളക്കര ക്രിയേറ്റീവ് എജുക്കേഷണൽ വളണ്ടിയർ പുരസ്കാരം ഏറ്റു വാങ്ങി. സാന്ത്വന മേഖലയിലും ചാരിറ്റി പ്രവർത്തനത്തിലും തൻ്റെതായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ചന്ദന മൂസ ക്രിയേറ്റീവ് ചാരിറ്റി വർക്കർ പുരസ്കാരം ഏറ്റുവാങ്ങി. എജു ഫൗണ്ടേഷൻ പ്രഥമ ക്രിയേറ്റീവ് ലീഡർ പുരസ്കാരം നേടിയ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ വേദിയിൽ ആദരിച്ചു. ഐ.ബി.എം. എജു ഫൗണ്ടേഷൻ ആദരിച്ച പ്രമുഖരുടെ ജീവചരിത്ര കുറിപ്പുകൾ ഉൾക്കൊള്ളുന്ന "മികവ്" എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ.സുബൈർ, ഫ്രണ്ട് ലൈൻ അക്കാദമി സി.ഇ.ഒ. ബി.പി. നാസറിന് നൽകി നിർവ്വഹിച്ചു. എം. ഇ. എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ധീൻ, ഡോ. തൗഫീഖ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ എം.ടി. നജീബ് സ്വാഗതവും കെ.എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments