Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സുകൃതം വയോജന പാർക്കും ഓപ്പൺ ജിമ്മും ഉദ്ഘാടനം ചെയ്തു



സുകൃതം വയോജന പാർക്കും ഓപ്പൺ ജിമ്മും ഉദ്ഘാടനം ചെയ്തു 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവല്ലൂർ എഫ് എച്. സി കോമ്പൗണ്ടിൽ നിർമ്മിച്ച സുകൃതം വയോജന വയോജനപാർക്കിന്റെയും ഓപ്പൺ ജിമ്മിന്റെയും ഉദ്ഘാടനം ബഹു പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർവഹിച്ചു .വാർദ്ധക്യകാലത്ത് സമപ്രായക്കാരോടൊപ്പം അല്പസമയം ചെലവഴിക്കുന്നതിന് ഇത്തരം വയോജനപാർക്കുകൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ മാനസികോല്ലാസം നേടി സന്തോഷകരമായ ഒരു ജീവിത സായാഹ്നം ഉണ്ടാകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത്തരം വയോജന പാർക്കുകൾ നിർമ്മിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും എന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മാത്രവുമല്ല ജീവിതശൈലി രോഗങ്ങളെ തടയുന്നതിന് പൊതുസ്ഥലത്തെ വ്യായാമ കേന്ദ്രങ്ങൾ വളരെ സഹായകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ഇ. സിന്ധു അധ്യക്ഷയായ ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റംഷാദ് സ്വാഗതവും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അക്ബർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments