എൽഡിഎഫ് അംഗങ്ങൾ വെളിയങ്കോട് പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്‌കരിച്ചു.
ഓഫീസിനുമുന്നിൽ കുത്തിയിരിപ്പും പ്രകടനവും
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പിഎംഎവൈ പട്ടിക, തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു എൽഡിഎഫ് അംഗങ്ങൾ വെളിയങ്കോട് പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്‌കരിച്ചു. ബോർഡ് യോഗത്തിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങി, തുടർന്ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ മുദ്രാവാക്യങ്ങളുമായി കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എൽഡിഎഫ് നേതാക്കളെത്തി. കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചുകൊണ്ട് എരമംഗലം സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിനും പ്രകടനത്തിനും പഞ്ചായത്തംഗങ്ങളായ എൻ.കെ. ഹുസൈൻ, സെയ്‌ത് പുഴക്കര, എം.എസ്. മുസ്‌തഫ, ഹസീന ഹിദായത്ത്, പി. പ്രിയ, സബിത പുന്നക്കൽ, താഹിർ തണ്ണിത്തുറക്കൽ, എൽഡിഎഫ് നേതാക്കളായ പി. രാജൻ, സുരേഷ് കാക്കനാത്ത്, ടി.കെ. ഫസലുറഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments