പെരുമ്പടപ്പ് കട്ടിൽ വിതരണം: അഴിമതി ആരോപണത്തിൽ ഒത്തുതീർപ്പ്; യൂത്ത് കോൺഗ്രസ് സമരം പിൻവലിച്ചു
പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി വിതരണം ചെയ്ത കട്ടിലുകളുടെ ഗുണനിലവാരത്തിലെ അഴിമതിയും അപാകതകളും ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരം ഒത്തുതീർപ്പായി. അപാകതകളുള്ള കട്ടിലുകൾ മാറ്റിനൽകി മുന്നോട്ടുപോകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.
പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നും, വിതരണം ചെയ്ത കട്ടിലുകൾക്ക് ഗുണനിലവാരം കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് വിഷയം കോൺഗ്രസ് നേതാക്കൾ ഐസിഎസ് ഓഫീസറുമായി സംസാരിച്ചു.
ചർച്ചയിൽ, വിതരണം ചെയ്ത കട്ടിലുകളിലെ അപാകതകൾ പരിശോധിച്ച് പരിഹരിച്ച് ഗുണമേന്മയുള്ള കട്ടിലുകൾ മാറ്റിനൽകി പ്രശ്നം പരിഹരിക്കാമെന്ന് ഐസിഎസ് ഓഫീസർ ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് തങ്ങളുടെ സമരം താൽക്കാലികമായി പിൻവലിച്ചു.
ഈ വിഷയത്തിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റാസിൽ കെ പി, കോൺഗ്രസ് യൂത്ത് ഏരിയ പ്രസിഡന്റ് ജംഷി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, കോൺഗ്രസ് യൂത്ത് ഏരിയ വൈസ് പ്രസിഡന്റ് ഷഫീക്ക് സി സി എന്നിവരാണ് നേതൃത്വം നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
 

 
0 Comments