ഭോജൻ മാസ്റ്റർ മെമ്മോറിയൽ എജുക്കേഷൻ സെന്റർ ഫുട്ബോൾ ലീഗ്: ഉദ്ഘാടനം വിപുലമായി നടന്നു
ഭോജൻ മാസ്റ്റർ മെമ്മോറിയൽ എജുക്കേഷൻ സെന്റർ സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഓഫ് പോലീസും സപ്ലൈകോ എംഡിയുമായ അബ്ദുൽ ഖാദർ ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എജുക്കേഷൻ സെന്റർ ഹെഡ് ഭുവനേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സൈദ് പുഴക്കര, അബ്ദുൽ ഖാദറിന് മൊമെന്റോ സമർപ്പിച്ചു.
തുടർന്ന്, ലീഗിന്റെ ജേഴ്സി പ്രകാശനം അബ്ദുൽ ഖാദറും എജുക്കേഷൻ സെന്റർ രക്ഷാധികാരി പ്രൊഫസർ ചന്ദ്രഹാസനും ചേർന്ന് നിർവഹിച്ചു. റിട്ടയേഡ് എ.എസ്.ഐ. ശ്രീപതി, പൂർവ്വ വിദ്യാർത്ഥി സുൽത്താൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
എജുക്കേഷൻ സെന്റർ അധ്യാപിക അമ്പിളി നന്ദി പ്രകാശിപ്പിച്ചു. ടൂർണമെന്റിലെ വിജയികൾക്ക് എജുക്കേഷൻ സെന്റർ ഹെഡ് ഭുവനേഷ് കുമാർ ട്രോഫികൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments