പൊന്നാനിയിൽ മയക്ക് മരുന്ന് മൊത്ത വിതരണക്കാരനെ പോലീസ് പിടികൂടി
പൊന്നാനിയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോഴിക്കട കേന്ദ്രീകരിച്ച് MDMA വിതരണം നടത്തിയ ഫൈസൽ എന്ന പ്രതിക്ക് വിൽപ്പനയ്ക്കായി മയക്ക് മരുന്ന് എത്തിച്ച് നൽകിയ കേസിൽ മുൻപ് പൊലീസ് അറസ്റ്റ് ചെയ്ത ചാവക്കാട് പുന്ന കറുപ്പം വീട്ടിൽ ഷാമിൽ 32 വയസ്സ് എന്നയാളെയാണ് പൊന്നാനി പോലീസ് പുന്ന എന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഷാമിൽ.4 തവണ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ ആയിട്ടുള്ള ഷാമിലിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് PIT NDPS ACT( മയക്ക് മരുന്ന് വ്യാപനത്തെ തടയുന്നതിനായുള്ള മുൻകരുതൽ അറസ്റ്റ്) 1988 പ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആക്കുന്നതിനായി നിർദ്ദേശം നൽകുകയായിരുന്നു. ഷാമിൽ ചാവക്കാട്, വടക്കേക്കാട് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഷാമിൽ. പൊന്നാനി പൊലീസ് സബ് ഇൻസ്പെക്ടർ ബിബിൻ സി. വി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ് ,രഞ്ജിത്ത്, വിജേഷ് എന്നിവരും ചാവക്കാട് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ ആയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, രഞ്ജിത്ത് എന്നിവരും ചേർന്ന അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയും ഉപയോഗവും കർശനമായി നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കി ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് .എസ് അറിയിച്ചു.നടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവന്തപുരം സെൻട്രൽ ജയിലിലേക്ക് അയക്കും
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments