പ്രിയദർശിനി ജനകീയ വേദി മുപ്പതാം വാർഷികാഘോഷം നാളെ എരമംഗലത്ത്
പ്രവാസികൾക്കിടയിൽ ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ മാതൃകാ പ്രവർത്തനങ്ങളുമായി മുന്നേറുന്ന പ്രിയദർശിനി ജനകീയ വേദിയുടെ മുപ്പതാം വാർഷികാഘോഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് എരമംഗലം മാട്ടേരി കൺവെൻഷൻ സെന്ററിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ, സെക്രട്ടറിമാരായ പി.ടി. അജയ്മോഹന്‍, കെ.പി. നൗഷാദ് അലി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പിന്നണി ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടായിരിക്കുമെന്ന് പ്രിയദർശിനി ജനകീയ വേദി പ്രസിഡന്റ് ഉമ്മർ എരമംഗലം, ജനറൽ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണൻ, കൺവീനർ വി.ആർ. മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്കുട്ടി കാട്ടിൽ, സക്കീർ പൂളക്കൽ എന്നിവർ വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments