ഫ്രണ്ട് ലൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫ്രണ്ട് ലൈൻ അക്കാദമിയും തിരൂർ ഇമ്പിച്ചി ബാവ സ്മാരക സഹകരണ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കളത്തിൽ പടിയിലെ ഫ്രണ്ട് ലൈൻ അക്കാദമി കാമ്പസിൽ നടന്നു. ക്യാമ്പ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. പബ്ലിക് റിലേഷൻ ഓഫീസർ എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ പി.ആർ.ഒ. സുധീഷ്,ജിൻ്റോ പോൾ,ഹരീന്ദ്രനാഥ്, അരുൺ കുമാർ, രഹന എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ സൂസൻ ഡിക്രൂസ് സ്വാഗതവും കിഷോർ ശശി നന്ദിയും പറഞ്ഞു. ജനറൽ സർജറി വിഭാഗത്തിൽ ഡോ. നിമിഷയും ജനറൽ മെഡിസിനിൽ ഡോ. ഹംനയും ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ശിൽപയും ഡയറ്റീഷ്യൽ തൻസിഹയും രോഗികളെ പരിശോധിച്ചു. കേൾവി പരിശോധനയും കണ്ണ് പരിശോധനയും ഉണ്ടായിരുന്നു. രോഗികൾക്ക് മരുന്നുകൾ സൗജന്യ വിതരണവും നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments