Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജി.എച്ച്.എസ്.എസ്. വെളിയങ്കോടിന് പുതിയ കെട്ടിടം: ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം നിർവഹിച്ചു.



ജി.എച്ച്.എസ്.എസ്. വെളിയങ്കോടിന് പുതിയ കെട്ടിടം: ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം നിർവഹിച്ചു.

വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ.കെ. സുബൈർ അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച ജി.എച്ച്.എസ്.എസ്. വെളിയങ്കോടിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്ലസ് ടു അധിക ബാച്ചുകൾക്കായാണ് ഈ കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയർമാൻ സൈദ് പുഴക്കര, ബ്ലോക്ക് അംഗം പി. അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രിയ, പ്രിൻസിപ്പൽ കെ.ടി. നൂർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്കൂൾ വികസനസമിതി അംഗങ്ങളായ ഫൗസിയ, പ്രബിത പുല്ലൂണി, ഷാഫി മടേപ്പറമ്പിൽ, ഖാലിദ് ഒളാട്ട്, കുമാരൻ, ഫാറൂഖ് വെളിയങ്കോട്, പ്രസാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് ഗിരിവാസൻ സ്വാഗതവും എച്ച്.എം. രാധിക ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ഈ കെട്ടിടം സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments