ഫ്രണ്ട് ലൈൻ അക്കാദമിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച
എരമംഗലം ഫ്രണ്ട് ലൈൻ അക്കാദമിയും തിരൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച കാലത്ത് 9 മണി മുതൽ എരമംഗലം കളത്തിൽ പടിയിലെ ഫ്രണ്ട് ലൈൻ അക്കാദമി കാമ്പസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ ക്യാമ്പ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് കമ്പനി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിക്കും. ക്യാമ്പിൽ ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്ക് തുടങ്ങിയ സ്പെഷ്യാലിറ്റികളും കണ്ണ് പരിശോധനയും കേൾവി പരിശോധനയും ഉണ്ടായിരിക്കും. ഡയറ്റീഷ്യൻ്റെ സേവനവും ഉണ്ടാകും.
ലോജിസ്റ്റിക് മേഖലയിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ അക്കാദമി പ്രായോഗിക പരിശീലനത്തിന് കൂടുതൽ ഊന്നൽ നൽകിയാണ് ക്ലാസ്സുകൾ നടത്തുന്നത്. എരമംഗലത്തിന് പുറമെ പെരിന്തൽ മണ്ണ, കോഴിക്കോട് എന്നിവിടങ്ങളിലും അക്കാദമി പ്രവർത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഫ്രണ്ട് ലൈൻ അക്കാദമി വ്യാപിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അടുത്ത് തന്നെ തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. 12 രാഷ്ടങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് കമ്പനിയാണ് ഈ അക്കാദ്മികൾക്ക് നേതൃത്വം നൽകുന്നത്. ഇവിടെ പഠനം പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികളും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ്.
താഴെ കൊടുക്കുന്ന നമ്പറുകളിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.
8891303666 , 8891303555
പത്രസമ്മേളനത്തിൽ അക്കാദമി ഭാരവാഹികളായ സുനിൽ കുമാർ,ജിൻ്റോ പോൾ,കിഷോർ ശശി, പബ്ലിക്ക് റിലേഷൻ ഓഫീസർ എ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments