ബിജെപി വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റി കാര്യാലയം ഉദ്ഘാടനം: എം.ടി. രമേശ് നിർവഹിച്ചു
ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റി കാര്യാലയം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ തൈറോയിഡ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടിയുടെ മുഖ്യ പ്രഭാഷണം ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി. ദാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ കല്ലൂർപ്പുള്ളി സ്വാഗതം ആശംസിച്ചു.
വിവിധ മോർച്ചകളുടെ നേതാക്കൾ ആശംസാ പ്രസംഗങ്ങൾ നടത്തി. മണ്ഡലം, ജില്ലാ ഭാരവാഹികൾ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജീഷ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments