ഡോ. രാജേഷ് കൃഷ്ണന്റെ 'ഹിസ്സ് ഹൈനസ്സ് ശക്തൻ തമ്പുരാൻ' മികച്ച ഡോക്യൂമെന്ററിക്കുള്ള ആദിത്യ ഫിലിംസ് പുരസ്കാരം നേടി
വി കെ പ്രൊഡക്ഷൻസ് നിർമ്മിച്ച് Dr. രാജേഷ് കൃഷ്ണൻ സംവിധാനവും റഫീക്ക് പട്ടേരി രചനയും നിർവഹിച്ച ഹിസ്സ് ഹൈനസ്സ് ശക്തൻ തമ്പുരാൻ എന്ന ഡോക്യൂമെന്ററി ചിത്രത്തിന് ആദിത്യ ഫിലിംസിന്റെ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം സംവിധായകൻ രാജേഷ് കൃഷ്ണൻ തൊടുപുഴയിൽ വെച്ച് നടന്ന ആദിത്യ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഏറ്റുവാങ്ങി. കൊച്ചി രാജ്യ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ജീവിതത്തെ കുറിച്ചാണ് ഈ ഡോക്യൂമെന്ററി. ജോൺ എബ്രഹാം പുരസ്കാരം, സത്യജിത് റായ് ഫിലിം പുരസ്കാരം, എൽ കെ ഫിലിം പുരസ്കാരം, തുടങ്ങീ നിരവധി പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നീണ്ട സമയത്തെ റിസേർച്ചിനോടൊവിൽ ആണ് ഈ ചരിത്ര ഡോക്യൂമെന്ററി ഫിലിം ചിട്രീകരിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments