Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയ പഞ്ചായത്ത്: പ്രഖ്യാപനം നടത്തി



മാറഞ്ചേരി സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയ പഞ്ചായത്ത്: പ്രഖ്യാപനം നടത്തി


മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയ (ToFEI) പഞ്ചായത്തായി പ്രഖ്യാപിച്ചു. ഒക്ടോബർ 15 ബുധനാഴ്ച മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉൽഘാടനവും പ്രഖ്യാപനവും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.
മലപ്പുറം ഡെപ്യൂട്ടി ഡി എം ഒ ആരോഗ്യം ഡോ. ഫിറോസ് ഖാൻ വിഷയാവതരണം നടത്തി. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിദ്യാലയങ്ങൾ പുകയില രഹിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മാറഞ്ചേരിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആതിര ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹാഫിസ് ടി. കെ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന മുഹമ്മദ് അലി, 11-ാം വാർഡ് മെമ്പർ റെജില ഗഫൂർ, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മാറഞ്ചേരിയിലെ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് അബ്ദുൽ ജലീൽ നന്ദി പ്രകാശിപ്പിച്ചു.
ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൊതു പ്രവർത്തകർ, വിവിധ സംഘടന വോളണ്ടിയർമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഈ പ്രഖ്യാപനത്തിലൂടെ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും പുകയില ഉപയോഗമുക്ത മേഖലകളായി മാറും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments