Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍


തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍


തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടര്‍ക്കും കോര്‍പറേഷനുകളില്‍ അര്‍ബന്‍ ഡയറക്ടര്‍ക്കുമാണ്. 

941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. കണ്ണൂര്‍ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിലേത് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10നാണ്. 14 ജില്ലാപഞ്ചായത്തുകളിലേക്കുള്ളവാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുംനടക്കും.

കലക്ടര്‍ക്കാണ് ത്രിതല പഞ്ചായത്തുകളുടെ ചുമതല. 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം കോര്‍പറേഷനിലെയും പകല്‍ രണ്ടിന് കൊല്ലം കോര്‍പറേഷനിലെയും നറുക്കെടുപ്പ് നടത്തും. 18ന് എറണാകുളം ടൗണ്‍ഹാളില്‍ പകല്‍ 10ന് കൊച്ചി കോര്‍പറേഷനിലെയും 11.30ന് തൃശൂര്‍ കോര്‍പറേഷനിലെയും നറുക്കെടുപ്പ് നടത്തും. 21ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ പകല്‍ 10ന് കോഴിക്കോട് കോര്‍പറേഷനിലെയും 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള നറുക്കെടുപ്പ് 16ന് അതത് ജില്ലകളില്‍ നടക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments