അധികാരിപ്പടി-ഒളമ്പക്കടവ് റോഡിന്റെ ശോച്യാവസ്ഥ; പ്രതിഷേധവുമായി യു.ഡി.എഫ് ജനകീയ സമര ജാഥ
രണ്ട് വർഷത്തോളമായി തകർന്നു കിടക്കുന്ന അധികാരിപ്പടി-ഒളമ്പക്കടവ് റോഡിന്റെ പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വടമുക്ക് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 13, തിങ്കളാഴ്ച്ച ജനകീയ പ്രതിഷേധ ജാഥ സംഘടിപ്പിക്കും.
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ജാഥ നടത്തുന്നത്.
ജൽജീവൻ പദ്ധതിയുടെ പൈപ്പിടലിനായി പൊളിച്ച റോഡ്, പഞ്ചായത്ത് ഭരണസമിതിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും അനാസ്ഥ കാരണം ഇതുവരെ ടാർ ചെയ്യാതെ കിടക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. റോഡ് തകർന്നത് കാരണം ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം അതീവ ഗുരുതരമായി തുടരുകയാണ്.
2025 ഒക്ടോബർ 13 തിങ്കളാഴ്ച്ച കാലത്ത് 9 മണിക്ക് വടമുക്ക് സെന്ററിൽ നിന്നാണ് ജനകീയ പ്രക്ഷോഭ ജാഥ ആരംഭിക്കുക. ജാഥ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിച്ചേർന്ന് പ്രതിഷേധ ധർണ്ണ നടത്തും. റോഡിന്റെ ശോച്യാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ നാട്ടുകാരോടും പ്രതിഷേധത്തിൽ അണിനിരക്കാൻ യു.ഡി.എഫ് വടമുക്ക് യൂണിറ്റ് കമ്മറ്റി വിനയപൂർവ്വം അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ മുസ്തഫ വടമുക്ക്, ടി മാധവൻ, സംഗീത രാജൻ, പി വി മുസ്തഫ, ടി കാദർ, മുഹമ്മദാലി എൻ വി, റഷീദ് പോഴത്ത് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments