വെളിയങ്കോട് വോട്ടർപട്ടികയിൽ ക്രമക്കേട്: എൽഡിഎഫ് നേതാക്കൾ സെക്രട്ടറിയെ ഉപരോധിച്ചു; 89 വോട്ടുകൾ അനധികൃതമായി ചേർത്തതായി ആരോപണം
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എൽഡിഎഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിലെത്തി ഉപരോധിച്ചു. പഴയ 16-ാം (പുതിയ 19) വാർഡിൽനിന്ന് പഴയ 17-ാം (പുതിയ 20) വാർഡിലേക്ക് 89 വോട്ടുകൾ അനധികൃതമായി കൂട്ടിച്ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഉപരോധം.
സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. രാജൻ, പി.പി. ഹനീഫ, സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ, ലോക്കൽ സെക്രട്ടറി പി. അജയൻ, എം.എസ്. മുസ്‌തഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത 89 വോട്ടർമാരെ സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച മറ്റൊരു വോട്ടർ പട്ടികയിൽ പുതിയ വാർഡ് 19-ൽനിന്ന് 20-ലേക്ക് മാറ്റിയെന്നാണ് പരാതി. ദേശീയപാതയോരത്തെ 89 വോട്ടുകളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പട്ടികയിൽ കയറിക്കൂടിയതെന്നാണ് ആരോപണം.
ആദ്യം ആരോപണം നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറി, തെളിവുസഹിതം വിശദീകരിച്ചതോടെ ക്രമക്കേട് അംഗീകരിക്കുകയും തെറ്റ് തിരുത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ നേതാക്കൾ ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നടക്കുന്നതിനിടെയാണ് നേതാക്കൾ സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments