ക്യാൻസർ പ്രതിരോധം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ക്യാമ്പ് 26 ന്; 3000 പേർക്ക് രോഗനിർണയം നടത്തും
സംസ്ഥാന സർക്കാരിന്റെ 'ആരോഗ്യം ആനന്ദം' പദ്ധതിയുമായി സഹകരിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ പദ്ധതിയുടെ ഭാഗമായുള്ള രോഗനിർണയ ക്യാമ്പ് ഒക്ടോബർ 26-ന് (26-10-2025) മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. നേരത്തെ കണ്ടെത്തി വേഗത്തിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം ആരോഗ്യ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകും.
ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പൊന്നാനി എം.എൽ.എ. ശ്രീ. പി. നന്ദകുമാർ അധ്യക്ഷത വഹിക്കും.
തൃശ്ശൂർ മെഡിക്കൽ കോളേജ്, തൃശ്ശൂർ ദയ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ബൃഹത്തായ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്തിയ സർവ്വേയിൽ ഉൾപ്പെട്ട മുപ്പതിനായിരം പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏകദേശം 3000 ആളുകൾക്കാണ് ഈ ക്യാമ്പിൽ രോഗനിർണയം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
പരിപാടിയിൽ കോഴിക്കോട് എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ മുഖ്യപ്രഭാഷണം നടത്തും. തൃശ്ശൂർ ദയ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. വി.കെ. അബ്ദുൽ അസീസ് പദ്ധതി അവതരണം നിർവഹിക്കും. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു സ്വാഗതം പറയും. മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, അംഗങ്ങൾ, തൃശ്ശൂർ മെഡിക്കൽ കോളേജ് ഓങ്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിലെ വകുപ്പദ്ധ്യക്ഷന്മാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ദയ ഹോസ്പിറ്റൽ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സൗദാമിനി നന്ദി രേഖപ്പെടുത്തും.
മാറഞ്ചേരി വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വൈസ് പ്രസിഡന്റ് സൗദാമിനി, ബ്ലോക്ക് സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഹാഫീസ്, ദയ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ ഷമീർ, സി.എച്ച്.സി. എച്ച്.ഐ. ചാർജ് ജലീൽ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments