വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റലിന്റെ സംസ്ഥാനതല ആരോഗ്യപദ്ധതി ഒക്ടോബർ 19-ന് പൊന്നാനിയിൽ രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ശസ്ത്രക്രിയ
പൊന്നാനി: സംസ്ഥാനത്തുടനീളം കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ സ്ത്രീകൾ ക്ക് മാത്രമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് - അമ്മയ്ക്കൊരുകരുതൽ -ഒക്ടോബർ 19-ന് മലപ്പുറം പൊന്നാനി വഹീദ കൺവൻഷൻ സെൻ്ററിൽ നടക്കും. 'അമ്മയ് ക്കൊരു കരുതൽ' എന്ന ഈ പദ്ധതി പൊന്നാനി ബോട്ട് ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്.
സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിപിഎസ് ലേക് ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനാകും മുനിസിപ്പാലിറ്റി ചെയർ മാൻ ശിവദാസ് ആറ്റുപുറം, ഡോ. കെ വി അബ്ദുൽ നാസർ, ആക്ടർ വിൻസി അലോഷ്യസ് എന്നിവർ പങ്കെടുക്കും.
ക്യാംപിൽ ഇതിനോടകം 1200 പേരോളം രജിസ്റ്റർ ചെയ്‌തതിൽ ഗുരുതരമായ രോഗം ഉള്ള 200 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാമ്പത്തിക ബാധ്യത മൂലം ചികിത്സാ സഹായം തേടാൻ മടിക്കുന്ന, ശസ്ത്രക്രിയക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള അമ്മമാർക്ക് സൗജന്യ ചികിത്സ നൽകി ഒരു കൈത്താങ്ങാകാനാണ് 'അമ്മയ്‌ക്കൊരു കരുതൽ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന ഗർഭാശയ-മൂത്രാശയ സംബന്ധമായ രോഗങ്ങളായ യുട്രസ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത ബ്ലീഡിങ് തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള പരിശോധനയാണ് ക്യാമ്പിൽ നടക്കുക. 40-60 വയസ്സിന് ഇടയിലുള്ളവർക്ക് പങ്കെടുക്കാം.
പരിശോധനയിൽരോഗം കണ്ടെത്തുന്ന ബിപിഎൽ കാർഡ് അംഗങ്ങൾക്ക് വിപിഎസ് ലേക്ഷോർ ഹോസ്‌പിറ്റലിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയിലൂടെ സൗജന്യമായി ശസ്ത്രക്രിയ ചെയ്‌തുകൊടുക്കും. ബിപിഎൽ കാർഡ് ഇല്ലാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ലഭ്യമാക്കും സംസ്ഥാനത്തുടനീളം 5,000 സ്ത്രീകൾക്ക് രോഗനിർണ്ണയം നടത്തുകയും അതിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള 500 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതുമാണ് പദ്ധതി. കോഴിക്കോട്, മരട്, ഫോർട്ട് കൊച്ചി, കുട്ടമ്പുഴ, കട്ടപ്പന എന്നിവിടങ്ങളിൽ ഇതിനോടകം നടന്ന ക്യാമ്പുകളിൽ 500-ൽ അധികം സ്ത്രീകൾ പങ്കെടുക്കുകയും. ഇവരിൽ രോഗം സ്ഥിരീകരിച്ച ശസ്ത്രക്രിയ ആവശ്യമുള്ള 50 ഓളം പേർ ക്ക് സൗജന്യ ശസ്ത്രക്രിയയും ലേക്‌ഷോർ ഹോസ്‌പിറ്റൽ ഇതിനോടകം നൽകി കഴിഞ്ഞതായി ലേക്‌ഷോർ സി ഇ ഒ ജയേഷ് വി നായർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുൻ എംപി സി ഹരിദാസ്, ലേക്ഷോർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി, പൊന്നാനി അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം വി ശ്രീധരൻ, എം.പി.ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെ പി നൗഷാദ് അലി, ടി കെ അഷ്റഫ്, കെ ജയപ്രകാശ്, നിഷാദ് കെ പുരം, ജാസ്‌മിൻ ആരിഫ്, സുരേഷ് പുന്നയ്ക്കൽ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ കെ കോയ, എ കെ സാജദ്, കെ എം അബ്ദുള്ളക്കുട്ടി, എച്ച് കബീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments