മാറഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് അവസാന ഗ്രാമസഭ ഗ്രാമോത്സവമാക്കും
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വാർഡ് വിഭജനത്തോടെ മാറ്റം വരുന്ന നിലവിലെ മാറഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിലെ അവസാന ഗ്രാമസഭായോഗം ഗ്രാമോത്സവമായി സംഘടിപ്പിക്കുന്നു. ജനങ്ങൾക്ക് ഉത്സവാനുഭവം നൽകുന്നതിനായി വിവിധ കലാപരിപാടികളോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒക്ടോബർ 12ന് (ഞായറാഴ്ച) വൈകുന്നേരം 3.30-ന് സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ഗ്രാമോത്സവം രാത്രി 10-ന് സമാപിക്കും.
പ്രധാന പരിപാടികൾ:
ഗ്രാമസഭയുടെ ഭാഗമായി വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, യുവജനങ്ങൾ, വയോജനങ്ങൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും. ഇതിന് പുറമെ, പ്രശസ്ത മജീഷ്യൻ ഹംസ മലയിൽ നയിക്കുന്ന മാജിക് ഷോയും, അജീഷ് മുചുകുന്ന് നയിക്കുന്ന നാടൻപാട്ട് പരിപാടിയും ഗ്രാമോത്സവത്തിന് മാറ്റേകും.
ആദരിക്കലും വിഭവ സമൃദ്ധിയും:
ഗ്രാമോത്സവത്തിൽ വെച്ച് ആരോഗ്യ, ശുചിത്വ, സേവന, കലാ മേഖലകളിൽ ഉള്ളവരെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും.
ഉത്സവാന്തരീക്ഷം പൂർണ്ണമാക്കുന്നതിന് കുടുംബശ്രീക്കാരുടെ സ്നേഹ പലഹാരങ്ങളും, മധുരം പകരുന്ന ചായ മെക്കാനിയും ഒരുക്കുന്നുണ്ട്. കൂടാതെ, കുട്ടി സംരംഭങ്ങളുടെ കപ്പലണ്ടിയും കടുമാങ്ങയും ഉപ്പിലിട്ടതുമായി പരിസരം നിറയും.
വാർത്താ സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, റയീസ് പി.പി, അഫ്സൽ മാനേരി എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments