ഇസ്സ അക്കാദമിയുടെ ആറാം കോൺവൊക്കേഷൻ പൊന്നാനിയിൽ നടന്നു
പൊന്നാനി ∶ ഇസ്സ അക്കാദമി സംഘടിപ്പിച്ച ആറാം കോൺവൊക്കേഷൻ 2025 സെപ്റ്റംബർ 1-ന് വഹീദ കോൺവെൻഷൻ സെന്ററിൽ നടന്നു. ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജിയും പോസ്റ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിഫിക്കൾട്ടി മാനേജ്മെന്റും പൂർത്തിയാക്കിയ 120 ലധികം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രധാന അദ്ധ്യാപകൻ ഡോ. ഐ ജി ഇല്യാസ് ഫാസിൽ സാറിന്റെ ആദ്യക്ഷ പ്രസംഗവും മുഖ്യാതിഥിയായ അഡ്വ. എം.കെ. സക്കീർ (വഖ്‌ഫ് ബോർഡ് ചെയർമാൻ) ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം പൊന്നാനി CI അഷറഫ് S നിർവഹിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഡീക്കൺ ഡോ ടോണി മേതല, കുരുന്നു പ്രതിഭ സഫുവാൻ, മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡലിന് അർഹത നേടിയ സന്തോഷ് സാറിനെ ചടങ്ങിൽ ആദരിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സൈക്കോളജിസ്റ്റ് ഡോ. റിയാസ് , അബ്ദുള്ള സഅദി അൽ ജലാലി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നൗഷാദ് പൊന്നാനി, റിയാസ് ബാബു, നൗഫൽ മാസ്റ്റർ, കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഇക്സ (ഇസ്സ കൗൺസിലിംഗ് സ്റ്റുഡന്റ് അസോസിയേഷൻ ഭാരവാഹികൾ ആയ സഹീർ ഖാൻ,ഇർഷാദ്, റിയാസ്ബാബു ഹക്കീം, റിയാസ്, മൈഷാർ, റസീന ജെഷീറ റസിയ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു
ആയിഷ ഫർഹാന നന്ദിയും പറഞ്ഞു!
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments