പ്രവാചക സന്ദേശങ്ങളുടെ മദ്ഹ് പാടി ബൈത്താനിയ ഗ്രാൻഡ് മീലാദ് റാലി
പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ മദ്ഹുകൾ പാടിയും പറഞ്ഞും ഗ്രാൻഡ് മീലാദ് റാലി ശ്രദ്ധേയമായി. അയിരൂർ ബൈത്താനിയ ദർസ് ആൻഡ് ദഅവാ കോളേജിന്റെ നേതൃത്വത്തിൽ നടക്കുന്ന മനാറെ മീലാദ് ആഘോഷങ്ങളുടെ ഭാഗമായാണ് ശനിയാഴ്‌ച ഗ്രാൻഡ് മീലാദ് റാലി നടന്നത്. എരമംഗലം മഖാം സിയാറത്തോടെ തുടങ്ങിയ ഗ്രാൻഡ് മീലാദ് റാലി താഴത്തേൽപടി, പുഴക്കര, നാക്കോല എന്നിവിടങ്ങളിൽ ചുറ്റി കളത്തിൽപടി വഴി അയിരൂർ ബൈത്താനിയ ദർസ് ആൻഡ് ദഅവാ കോളേജ് പരിസരത്ത് സമാപിച്ചു. റാലിയിൽ ദഫ് പ്രദർശനം, ഫ്ളവർഷോ, സ്കൗട്ട് തുടങ്ങിയ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. കോളേജ് ചെയർമാൻ അബു താഹിർ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന ഗ്രാൻഡ് മീലാദ് റാലിയിൽ ബൈത്താനിയ സംരക്ഷണ സമിതി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഞായറാഴ്‌ച വൈകുന്നേരം നടക്കുന്ന സമാപന പൊതുസമ്മേളനത്തോടെ മനാറെ മീലാദ് സമാപിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments