സംസ്ഥാന മത്സര നിലവാരത്തിൽ ഒളിബിക്കോസ് തിരിതെളിഞ്ഞു
പാലപ്പെട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ കായിക മാമാങ്കമായ 'ഒളിമ്പിക്കോസ് 2കെ25' ന് തിരിതെളിഞ്ഞു. ഇതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാശിയേറിയ കായിക മാമാങ്കത്തിന് സ്കൂൾ ഗ്രൗണ്ട് വേദിയാകും.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ദീപശിഖ കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉണികൃഷ്ണൻ എസ്.ആർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഇസ്മായിൽ ഇ.കെ അധ്യക്ഷത വഹിച്ചു. എച്ച്.എം. ഫാത്തിമ ടീച്ചർ കെ.വി, എസ്.എം.സി. ചെയർമാൻ ഖലീൽ വല്ലിയിൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കായിക മത്സര മാതൃകയിൽ സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗതുകമുണർത്തി. കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകിയ സ്പോർട്സ് കൺവീനർ അരുൺ കെ.ഇ നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments