പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി; വിപ്ലവനായകരുടെ ഓർമ്മകളുമായി സാംസ്കാരികോത്സവം
പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് പൊന്നാനിയുടെ വിപ്ലവനായകരായ കൊളാടി ബാലകൃഷ്ണൻ എന്ന കൊളാടി ഉണ്ണി, ഇ കെ ഇമ്പിച്ചിബാവ, പി ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സ്മരണാർത്ഥം സാംസ്കാരികോത്സവം നടത്തുന്നത്. എരമംഗലം കോതമുക്ക് പി വി റീജന്‍സി ഓഡിറ്റോറിയത്തില്‍ കൊളാടി ബാലകൃഷ്ണന്‍(ഉണ്ണി) അനുസ്മരണത്തോടെയാണ് തുടക്കമായത്. സിനിമാ നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.
കൊളാടി ഉണ്ണിയുടെ രാഷട്രിയ സാമൂഹിക ജീവിതം വരച്ചിടുന്ന വന്നേരിയുടെ വെളിച്ചം എന്ന ഓര്‍മപ്പുസ്തകം അജിത്ത് കൊളാടിക്ക് നൽകി വി കെ ശ്രീരാമൻ പ്രകാശനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു സ്വാഗതം പറഞ്ഞു. ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. എം വി ശ്രീധരൻ, സെയ്ദ് പുഴക്കര എന്നിവർ സംസാരിച്ചു.
മുമ്പെ നടന്ന കലാപകാരി’ ഡോക്യുമെന്ററി പ്രദര്‍ശനവും ‘പാട്ടബാക്കി’ നാടകവും അരങ്ങേറി.
ഒക്ടോബര്‍ നാലിന് പൊന്നാനി എവി ഹൈസ്‌കൂളില്‍ ഇ കെ ഇമ്പിച്ചിബാവ അനുസ്മരണം കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനംചെയ്യും. സബർമതി തിയറ്റർ കോഴിക്കോടിന്റെ ‘എം ടി എഴുത്തിന്റെ ആത്മാവ്' എന്ന നാടകവും പൊന്നാനി പാട്ടുകളുടെ ഗാനസദസ്സും നടക്കും. ഒക്ടോബര്‍ അഞ്ചിന് മൂക്കുതല ഗവ. ഹൈസ്‌കൂളില്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട് അനുസ്മരണവും സാംസ്‌കാരിക സദസ്സും മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്യും. പുഷ്പാവതി പൊയ്‌പാടത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments