വന്നേരിനാട് പ്രസ്സ് ഫോറം സപ്ലിമെന്റിന് പേര് നിർദേശിക്കാം; മികച്ച പേരിന് ഉപഹാരം
പൊന്നാനി താലൂക്കിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറം ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഒരു സപ്ലിമെന്റ് പുറത്തിറക്കുന്നു. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് സപ്ലിമെന്റ് തയ്യാറാക്കുന്നത്. ഇതിനായുള്ള പേര് പൊതുജനങ്ങൾക്ക് നിർദേശിക്കാം.
നിർദ്ദേശങ്ങൾ 2025 ഒക്ടോബർ 5 വരെ തപാൽ, ഇ-മെയിൽ, അല്ലെങ്കിൽ വാട്സാപ്പ് വഴി അയക്കാവുന്നതാണ്. സപ്ലിമെന്റിനായി തിരഞ്ഞെടുക്കുന്ന പേര് നിർദേശിക്കുന്ന വ്യക്തിക്ക് പ്രകാശന ചടങ്ങിൽ വെച്ച് ഉപഹാരം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് രമേശ് അമ്പാരത്ത്, ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പ്രത്യുഷ് വാരിവളപ്പിൽ, ജോയിന്റ് സെക്രട്ടറി എൻ.വി. ശുഹൈബ്, അംഗം ഇ. സനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പേരുകൾ അയക്കേണ്ട വിലാസം:
ജനറൽ സെക്രട്ടറി,
വന്നേരിനാട് പ്രസ്സ് ഫോറം,
മാറഞ്ചേരി, മാറഞ്ചേരി പി.ഒ.,
മലപ്പുറം ജില്ല, - 679581.
ഇ-മെയിൽ: [email protected]
വാട്സാപ്പ്: 8547441055
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments