എരമംഗലം നാക്കോലയിൽ വാഹനാപകടം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
എരമംഗലം നാക്കോലയിൽ ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ വെളിയങ്കോട് പഴഞ്ഞി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടരുമടത്തിൽ ദിനേശ് കുമാർ (47) ആണ് അപകടത്തിൽപ്പെട്ടത്.
കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബിനീഷ് കുമാറിന്റെ ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ചുവപ്പ് നിറമുള്ള ടാറ്റ ഇൻഡിക്ക കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കാർ അല്പനേരം നിർത്തിയിട്ടെങ്കിലും, പിന്നീട് നിർത്താതെ പോയി.
പരിക്കേറ്റ ബിനീഷ് കുമാറിനെ എരമംഗലം എമർജൻസി ടീം ആംബുലൻസ് പ്രവർത്തകരാണ് കുന്നംകുളത്തെ ദയ ഹോസ്പിറ്റലിൽ എത്തിച്ചത്. കാലിൽ ഗുരുതരമായി പരിക്കേറ്റ ബിനീഷ് കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ കൂട്ടിയിടിച്ച കാറിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments