എരമംഗലത്ത് ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം: പ്രതി പിടിയിൽ
എരമംഗലം കളത്തിൽപടിയിൽ ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം നടത്തിയ പ്രതി പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിലായി. എരമംഗലം നാക്കോല സ്വദേശി അബ്ദുസമദിനയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. എരമംഗലം കളത്തിൽപടി സ്വദേശി സാലിക്കാണ് അബ്ദുസമദിൽ നിന്നും അക്രമണം നേരിട്ടത്. സാലിയുടെ കൂട്ടുകാരനിൽ നിന്നും ലഹരിവസ്തുവായ എം.ഡി.എം.എ വാങ്ങി നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് കൂട്ടുകാരന് നിലവിൽ ലഹരി കച്ചവടം ഒന്നുമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് അബ്ദുസമദ് സാലിയെ ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ വലതു കണ്ണിന് താഴെയും മൂക്കിനും പരിക്കുപറ്റി.
കുന്നംകുളം, ഗുരുവായൂർ, പെരുമ്പടപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 9 ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുസമദ് '
പെരുമ്പടപ്പ് സി.ഐ സി.വി ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ഹരി, സബ്ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.ഐ അലി സാബിർ, സി.പി.ഒ സുജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments