തുള്ളിക്കണ്ടം കല്ലറ പാടം തോട് ഇമ്പ്രൂവ്മെൻറ് പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൃഷി, റോഡും തോടും സംരക്ഷണം, ജലനിരപ്പ് ഉയർത്തൽ എന്നിവക്കു വേണ്ടി പൂർത്തീകരിച്ച
തോളിക്കണ്ടം കല്ലറ പാടംതോട് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം പാടശേഖരസമിതി അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ഗ്രാമപഞ്ചായത്ത് അംഗം സക്കറിയ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ സന്നിദ്ധരായിരുന്നു. കർഷകരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ പരിഹാരം കാണാൻ ഉദ്യോഗസ്ഥരുമായും മറ്റു ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പരിഹാര ശ്രമം നടത്തുമെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments