ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ഭാരവാഹികൾ വീടിന് സൗജന്യമായി വയറിങ് നടത്തി
വയറിങ് നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്ന പെരുമ്പടപ്പ് തെക്കൻ തിയ്യം തങ്കമ്മയുടെ വീട് സൗജന്യമായി വയറിങ് നടത്തി എരമംഗലത്തെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ഭാരവാഹികൾ.
പെരുമ്പടപ്പ് പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മയുടെ വീടിനു അടുത്ത് വരെ വൈദ്യുതി എത്തിയിട്ടും പണം ഇല്ലാതെ വന്നതോടെ വയറിങ് മുടങ്ങി കിടക്കുകയായിരുന്നു. വീട് വയർ ചെയ്യാത്ത കാര്യം എരമംഗലത്തെ വയറിങ് ഭാരവാഹികൾ അറിഞ്ഞതോടെ വയറിങ്ങിനുള്ള സാധനങ്ങൾ എത്തിച്ചു വയറിങ് ജോലികൾ പൂർത്തീകരിക്കുകയായിരുന്നു. പെരുമ്പടപ്പ് കെഎസ്ഇബി അസി. എൻജിനീയർ റോയ്‌സൺ ചീരൻ സ്വിച്ച് ഓൺ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.പ്രകാ ശൻ ആധ്യക്ഷ്യം വഹിച്ചു. കെ. റൗഫ്, സി.ബാബു എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments