വനിതാ സാംസ്കാരികോത്സവത്തിന് തുടക്കം കുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്.
ആരോഹി, ദി റൈസ് ഓഫ് ഫെമിനി സ്പിരിറ്റ് എന്ന പേരിൽ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഒക്ടോബർ 15 വരെ നീളുന്ന സാംസ്കാരികോത്സവം നടക്കുക. 23 മുതൽ 25 വരെ പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ ഗെയിംസ്, സംരംഭക സംഗമം, ഫിലിം ഫെസ്റ്റിവൽ, സെമിനാറുകൾ, പെൺവായന, പാട്ടും പറച്ചിലും തുടങ്ങിയ പരിപാടികൾ നടക്കും. സാംസ്‌കാരിക മഹോത്സവ
ത്തിൻ്റെ ഉദ്ഘാടനം നവകേരള മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ടി എൻ സീമ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷനായി. ലീന മുഹമ്മദാലി, കെ താജുന്നീസ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സൗദാമിനി സ്വാഗതവും റീസ പ്രകാശ് നന്ദിയും പറഞ്ഞു. ബുധനാഴ്ച തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം, വനിതാ സംരംഭക സംഗമം എന്നിവ നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments