പൊന്നാനിയിൽ വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പൊന്നാനി കോൺവെൻ്റിന് സമീപം വെച്ച് പുതുപൊന്നാനി സ്വദേശിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പുതുപൊന്നാനി പരീച്ചൻ്റെ സിദ്ധീക്ക് 23 വയസ്സ് എന്നയാളെയാണ് എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ് വരവേ പൊന്നാനി പോലീസ് എളമക്കര പൊലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.പ്രതി സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോവുകയായിരുന്നു.പാലക്കാട് ,ഒറ്റപ്പാലം തമിഴ്നാട്ടിലെ ആവടി എന്നിവിടങ്ങളിൽ സുഹൃത്താക്കളോടൊപ്പം കഴിഞ്ഞ സിദ്ദീഖിനെ പോലീസ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് എറണാകുളത്ത് നിന്ന് പിടികൂടിയത്.സിദ്ദീഖിൻ്റെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.പ്രതിയുടെ സൗഹൃദ വലയത്തിൽ ഉളളവർ മിക്കവരും ലഹരി ഉപയോഗവും വിൽപനയും ഉളളവർ ആണെന്ന് പോലീസ് അന്വേഷണത്തിൽ വെളിവായിട്ടുള്ളതിനാൽ ആഡംബര ബൈക്കുകളും കാറൂകളും മറ്റും ഉപയോഗിക്കുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ്സും തുടർന്നുള്ള നീക്കങ്ങളും പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ട്.പൊന്നാനി പൊലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി, അഡീഷണൽ എസ്ഐ വിനോദ് TM,സീനിയർ സിവിൽ പൊലീസ് ഓഫീസർമാർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സിവിൽ പൊലീസ് ഓഫീസർമാരായ,ശ്രീരാജ് ഹരിപ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയെ കണ്ടെത്തിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments