വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
വെളിയങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. നിലവാരമുള്ള പശ്ചാത്തല സൗകര്യമൊരുക്കി മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ കായിക നയത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. നിലവില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന സ്റ്റേഡിയങ്ങള്‍ പോലെ ഇനിയുള്ളവ മാറരുത്. അതിനായി പുറത്തു നിന്നും സ്റ്റേഡിയം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കേണ്ടതുണ്ടെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഇന്‍ഡോര്‍ കോര്‍ട്ട്, മള്‍ട്ടിപര്‍പ്പസ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍, മഡ് ഫുട്‌ബോള്‍ കോര്‍ട്ട് തുടങ്ങിയവയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അദ്ധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ. സുബൈര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്ദ് പുഴക്കര, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയന്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി. പ്രിയ, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ബേബി, പി.ടി.എ പ്രസിഡന്റ് ടി. ഗിരിവാസന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ടി. നൂര്‍ മുഹമ്മദ്, എച്ച്.എം വി. രാധിക, കൂടാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ പൊതുജനങ്ങളുടെ കായിക ക്ഷമത ഉയര്‍ത്തുന്നതിനും പ്രൊഫഷണല്‍ കായികരംഗത്ത് മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനുമുതകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കായിക വകുപ്പ് നടപ്പിലാക്കിയ' ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായാണ് വെളിയങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേഡിയം ഉയര്‍ന്നത്. ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിക്കുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം കായിക വകുപ്പ് നിര്‍വഹിക്കുന്നുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments