" വഴ " ബ്രോഷർ പ്രകാശനം ചെയ്തു.
RM ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തി വീഡിയോ ആൽബത്തിന്റെ ബ്രോഷർ പ്രകാശനം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ. ചെങ്കോട്ട ഹരിഹര സുബ്രമുഹ്ണ്യം നിർവ്വഹിച്ചു. മൂക്കുതല ദേവസ്വം ചെയർമാൻ പി. വൽസലൻ, പന്താവൂർ കൃഷ്ണൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. പി.കൃഷ്ണമൂർത്തി , സജേഷ് മൂക്കുതല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹിമാലയസാനുക്കളിൽ മാത്രം കാണപ്പെടുന്ന വഴ എന്ന വൃക്ഷം മൂക്കുതല ക്ഷേത്രമതിൽ കെട്ടിനകത്ത് മാത്രമാണ് കണ്ടുവരുന്നത്.
പ്രഗിലേഷ് ശോഭ രചനയും ആവിഷ്കാരവും ചെയ്ത ആൽബത്തിന്റെ ഗായകൻ സുബൈർ ഗിന്നസാണ്. എഡിറ്റിംഗ് ഷുഹൈബ് എൻ.വിയും ഓർക്കസ്ട്രേഷൻ ഷഫീർ പുത്തൻപള്ളിയുമാണ്. വിജയദശമി ദിനത്തിൽ RM ക്രിയേഷൻസ് ആൽബം പ്രേക്ഷകരിലെത്തിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments