മനാറെ മീലാദ് ബൈത്താനിയ മീലാദ് ആഘോഷങ്ങൾക്ക് സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി
സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പ്രവാചക അധ്യാപനങ്ങളിലേക്ക് മടങ്ങുകയാണ് പരിഹാരമെന്ന് പ്രഖ്യാപിച്ച് ബൈത്താനിയ്യ ദർസ് & ദഅവാ കോളേജ് അയിരൂർ സംഘടിപ്പിക്കുന്ന മനാറെ മീലാദ് ആഘോഷങ്ങൾക്ക് സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി.
യു മുഹമ്മദാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സീതികോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ബൈത്താനിയ്യ ദർസ് & ദഅവാ കോളേജ് ചെയർമാൻ അബു താഹിർ ബാഖവി സ്വാഗതം ആശംസിച്ചു. ബഹു. ശ്രീമദ് സ്വാമി ആത്മദാസ് യമി, ഷുഹൈബ് ഹൈത്തമി തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ഹംസ സഖാഫി വെളിയങ്കോട്, ബഷീർ സഖാഫി, വി കെ എം ഷാഫി, എ കെ സുബൈർ, പി.ടി അജയ് മോഹൻ, ജയപ്രകാശ്, റിയാസ് പഴഞ്ഞി, ഷമീർ ഇട്ടിയാട്ടേൽ, വത്സൻ കോടത്തൂർ, ഫാറൂഖ് വെളിയങ്കോട്, മുഹമ്മദാലി കോടത്തൂർ, ബാബു അയിരൂർ, അൽ അമീൻ അഷറഫ് എന്നിവർ ആശംസകൾ നേർന്നു. കുഞ്ഞുമുഹമ്മദ് സവാരി നന്ദി അറിയിച്ചു.
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും പ്രവാചകന്റെ സന്ദേശങ്ങൾ സമൂഹത്തിന് കൈമാറുന്നതിനും പരിപാടി സഹായകമാകും. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments