കേന്ദ്രത്തിന്റെ മത്സ്യത്തൊഴിലാളി ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും കേരള ത്തിലുള്ള മത്സ്യത്തൊഴിലാളികൾക്കും ലഭിക്കണം പി പി സുനീർ
പൊന്നാനി കേരള സർക്കാർ നടപ്പിലാക്കുന്ന മത്സ്യഫെഡ് ഇൻഷുറൻസും കേരള മത്സ്യ ബോർഡ് നടപ്പിലാക്കുന്ന ഇൻഷുറൻസ് തുകകളും മറ്റ് അനുകൂല്യങ്ങളും കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ലഭിക്കുന്നതോടൊപ്പം കേന്ദ്രത്തിന്റെ ഇൻഷുറൻസും മറ്റാനുകൂല്യങ്ങളും കേരളത്തിന് ലഭിക്കാതെ പോവുകയാണ്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും കേരളത്തിന്റെയും കേന്ദ്രത്തിന്റെയും എല്ലാവിധ ഇൻഷുറൻസുകളും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി അവബോധം ഉണ്ടാക്കുന്നതിനും സ്കീമുകളും പദ്ധതികളും പ്രോജക്ടുകളും മനസ്സിലാക്കി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ രീതിയിലുള്ള സെമിനാറുകൾ നടത്തുന്നത്. അതിലുപരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മറ്റു സംഘടന കൂട്ടായ്മ ക്ലാസുകളും സെമിനാറുകളും നടത്തി മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവ് നൽകുന്നതിന് കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻറ് മുന്നിട്ടിറങ്ങേണ്ടതുണ്ട് എന്നും രാജ്യസഭാ എം പി ,പി പി സുനീർ ആവശ്യപ്പെട്ടു. മാറിമാറിവരുന്ന ഏത് സർക്കാരുകൾ ഭരിച്ചാലും മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും വിവിധ പദ്ധതികളിലൂടെ പല ആനുകൂല്യങ്ങളും നടപ്പിലാക്കി വരുന്നുണ്ട് എന്നാൽ ഈ ആനുകൂല്യങ്ങൾ ഒന്നും കൃത്യമായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും ലഭിക്കുന്നില്ല ഈ ആനുകൂല്യങ്ങളെ പറ്റി മനസ്സിലാക്കുവാനും വേണ്ടരീതിയിൽ നേടിയെടുക്കുന്നതിനും മത്സ്യത്തൊഴിലാളി കർഷകരെ പ്രാപ്തരാക്കുന്നതിന് കൂടി വേണ്ടിയാണ് ഈ രീതിയിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രകീമുകൾ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും അവബോധം ഉണ്ടാക്കുന്നതിനായി നാഷണൽ ഫിഷറീസ് ഡെവലപ്മെൻറ് ബോർഡ് സംഘടിപ്പിച്ച ഔട്ട് റീച് പ്രോഗ്രാം പൊന്നാനി ആർ വി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ആഷിക് ബാബു (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്) സ്വാഗതവും, രജീഷ് ഊപാല (പൊന്നാനി മുനിസിപ്പാലിറ്റി സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷതയും വഹിച്ചു, വാർഡ് കൗൺസിലർ അബ്ദുൽസലാം , എ കെ ജബ്ബാർ (എഐടിയുസി), സൈഫു കൗൺസിലർ (സിഐടിയു) , എന്നിവർ സംസാരിച്ചു, ഗ്രേസി കെ പി അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ഫിഷറീസ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments