പാർലമെന്റിലും അസംബ്ലിയിലും വനിതാ സംവരണം അനുവദിക്കണം - നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്
സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭകളിലും സംവരണം അനുവദിക്കണമെന്ന് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് (എൻ.എം.സി.) പൊന്നാനി ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ചേക്കുമുക്കിൽ വെച്ച് നടന്ന കൺവെൻഷനിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആബിദ സെലിം അധ്യക്ഷത വഹിച്ച യോഗം അഡ്വക്കേറ്റ് മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലീന മുഹമ്മദാലി, എൻ.സി.പി.എസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് ഷംസു കുമ്മിൽ, റഷീദ് വിരുപ്പിൽ, ഒ.വി. ഇസ്മായിൽ, എം. മൊയ്തുണ്ണി, ടി. ഹംസ, ഒ.എം. ദാസൻ, എൻ.കെ. സിദ്ധീഖ്, ടി.കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
ഇ. സാബിറ സ്വാഗതവും ഒ.എം. സജിത നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments