ഗുലാബ് നഗറിലെ അക്രമം.ഒളിവിൽ പോയ മുഖ്യ പ്രതി പിടിയിൽ
പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറിൽ മൂന്ന് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒളിവിൽ പോയ മുഖ്യ പ്രതി ഇശ്വരമംഗലം കാളൻ്റെ പുരക്കൽ ഇർഷാദിനെ സുഹൃത്തിനൊപ്പം ബാംഗളൂരിൽ നിന്ന് കാസർകോട്ടേക്ക് കാറിൽ സഞ്ചരിക്കവെ കണ്ണൂർ ഇരിട്ടിയിലെ കർണാടക - കേരള അതിർത്തിയിൽ വെച്ച് ഇരിട്ടി പോലിസിൻ്റെ സഹായത്തോടെ പിടികൂടി . നേരത്തെ പ്രദേശ വാസികൾ ആയ, റൂബൈസ് ,മുസ്തഫ,ദിർഷാദ്, അസ്‌ലം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസിൽ 5 പേര് അറസ്റ്റിൽ ആയി,ഇനി മുല്ലശ്ശേരി കാദറിൻ്റെ മകൻ അജ്മൽ , കാളൻ്റെ പറമ്പിൽ ദീറാറിൻ്റെ മകൻ മറ്റൊരു അജ്മൽ എന്നിവരെ കൂടി പിടിക്കിട്ടാൻ ഉണ്ട്.പ്രതികളിൽ അജ്മൽ ഇർഷാദ് ദിർഷദ് എന്നിവർ സഹോദരങ്ങളാണ്.ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കുറിച്ച് ഉള്ള അന്വേഷണം പുരോഗമിക്കുകയാണ്..പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ്,സബ് ഇൻസ്പെക്ടർ ബിബിൻ സി വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതി ഇർഷാദ് ലഹരിക്ക് അടിമയായാണ്.ലഹരി ലഭിക്കാതെ മാനസിക വിഭ്രാന്തി കാണിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാര്യം അന്വേഷണത്തിൽ അരിവായിട്ടുണ്ട്.കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയ സമയം എസ്കോർട്ട് പോലീസുകാരെ തള്ളിയിട്ട് കൈ വിലങ്ങുമായി ഓടി രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് കോടതി പരിസരത്തും ജെയിൽ പരിസരത്തും അക്രമാസക്തമായി പെരുമാറുകയും ചെയ്തു ഈ കാര്യത്തിന് പൊന്നാനി പോലിസ് മറ്റൊരു കേസ് കൂടി ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്..കർമ റോഡ് കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും മൂലം അക്രമ സംഭവങ്ങൾ ഉണ്ടാവുന്നത് പോലിസ് കർശനമായി നിരീക്ഷിച്ച് വരികയാണ് .കൂടുതൽ കർശനമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കും എന്ന് പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ് അറിയിച്ചു..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments