വോട്ടർ പട്ടിക കുറ്റമറ്റതാക്കണം: എൻ.സി.പി.എസ്

വോട്ടർ പട്ടികയിൽ അനർഹരെ തിരുകിക്കയറ്റി ജനാധിപത്യം അട്ടിമറിക്കുന്നു എന്ന ഗൗരവമായ ആരോപണം ഉയർന്നുവന്ന സഹചര്യത്തിൽ അനധികൃതരെ ഒഴിവാക്കി രാജ്യത്തു പുതിയ വോട്ടർ പട്ടികക്ക് രൂപം നൽകണമെന്ന് എൻ.സി.പി.എസ്. പൊന്നാനി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിഭജനകാലത്തെ ദുരിതങ്ങൾ ഓർമപ്പെടുത്തി മതേതര മനസ്സുകളിൽ വെറുപ്പിന്റെ രാഷ്ട്രീയം കുത്തി നിറച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള സംഘ പരിവാർ ശക്തികളുടെ ശ്രമം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ് എസ് എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ റിമ ദാസിന് യോഗത്തിൽ വെച്ച് ഉപഹാരം നൽകി.


നേതൃയോഗം എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷംസു കുമ്മിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഹംസ പാലൂർ, ജനറൽ സെക്രട്ടറിമാരായ ഇ.എ. നാസർ, പാട്ടത്തിൽ കുഞ്ഞി മുഹമ്മദ്, ലീന മുഹമ്മദലി, നാഷണലിസ്റ്റ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ് മുസ്തഫ കമാൽ, യു.കെ.മുഹമ്മദ് സെയ്ദ്,റഫീക്ക് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പി.കെ. ഷരീഫ് സ്വാഗതവും, റഫീക്ക് മസ്റ്റർ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'