ഐക്കൺ ബിൽഡിംഗ് സൊല്യൂഷൻസ് പത്താം വാർഷികം ആഘോഷിച്ചു
ഐക്കൺ ബിൽഡിംഗ് സൊല്യൂഷൻസ് പത്താം വാർഷികം എരമംഗലം യു. അബൂബക്കർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടയിൽ ഷംസു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഷികത്തോടനുബന്ധിച്ച് ഓണാഘോഷവും സംഘടിപ്പിച്ചു. സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നവരും സഹകരിക്കുന്നവരുമായ വിവിധ മേഖലയിലുള്ളവർക്ക് ചടങ്ങിൽ ആദരവ് നൽകി. സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവീദ് മൊയ്തു റിപ്പോർട്ട് അവതരിപ്പിച്ചു.
എ.കെ. സുബൈർ, സുനിൽ മാസ്റ്റർ, പൊറാടത്ത് കുഞ്ഞിമോൻ, എം.എ. റൗഫ്, ഒ. രാജൻ മാസ്റ്റർ സെക്കീർ ഒനിക്സ് എന്നിവർ ആശംസകൾ നേർന്നു. മിഷ ഒ. രാജൻ സ്വാഗതവും മുഹമ്മദ് നിഷാദ് നന്ദിയും പറഞ്ഞു. പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ താക്കോൽദാനവും ചടങ്ങിൽ വെച്ച് നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments