തണൽ വെൽഫെയർ സൊസൈറ്റി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് കൊണ്ട് കഴിഞ്ഞ 17 വർഷമായി മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രഥമ പലിശ രഹിത അയൽകൂട്ട സംവിധാനം നടത്തുന്ന തണൽ വെൽഫെയർ സൊസൈറ്റിയുടെ 2025-27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ടി.പി. അബ്ദുന്നാസർ (പ്രസിഡൻ്റ്) എ. അബ്ദുൾ ലത്തീഫ് (ജനറൽ സെക്രട്ടറി) യു .സാലിഹ് (ഖജാഞ്ചി )എ. മുഹമ്മദ് മുബാറക്, ചിറ്റാറയിൽ കുഞ്ഞു, ജാബിറാ ജാഫർ (വൈസ് പ്രസിഡൻ്റുമാർ) പി. അബ്ദുസ്സമദ്, വി.കെ. കുഞ്ഞു , സുബൈദാ മുഹമ്മദലി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. തണലിൻ്റെ കഴിഞ്ഞ 17 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും പ്രസിഡൻ്റ് അവതരിപ്പിച്ചു. പ്രയാസപ്പെടുന്നവരുടെ ഒരു അത്താണിയായി മാറിയ തണലിൻ്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിലും റിപ്പയറിംഗിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് ഒക്ടോബർ അവസാനം തണലിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയുക. എ. മൻസൂർ റഹമാൻ , നാസർ മണമൽ, കെ.വി. മുഹമ്മദ്, ജമാൽ പുറങ്ങ്, അബ്ദുൾ ലത്തീഫ് മാസ്റ്റർ, മുസ്തഫ മണമൽ,നസിയ നാസർ, നാസർ വടമുക്ക് എന്നിവർ പ്രസംഗിച്ചു. എ. മുഹമ്മദ് മുബാറക് സ്വാഗതവും ടി.പി. അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments